2020, മേയ് 21, വ്യാഴാഴ്‌ച

Corona quiz2


1. കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്
- ഗരീബ് കല്യാണ്‍ യോജന

2.ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കോവിഡ്-19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ച സ്ഥാപനം ?
- മൈ ലാബ് (പൂനെ)

3. കോവിഡ്-19 ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്:
- Coroutine

4. ഇന്ത്യയിലാദ്യമായി കൊറോണയ്ക്കെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകളെ ഉപയോഗിച്ച നഗരം ?
- ഇൻഡോർ (മധ്യപ്രദേശ്)

5. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം?
- ജിംകോര്‍ബറ്റ് ദേശീയോദ്യാനം

6. ഇന്ത്യയിലാദ്യമായി കോവിഡ്-19 തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സംസ്ഥാനം ?
- രാജസ്ഥാൻ

7. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് അടിയന്തര സാഹായമായി നല്‍കിയ തുക:
- 1 ബില്യണ്‍ ഡോളര്‍

8. ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ഔഷധമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ICMR തീരുമാനിച്ച മരുന്ന് ?
- ഹൈഡ്രോക്‌സി ക്ലോറോക്വിൻ

9. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്?
- അമിതാഭ് കാന്ത്

10. കേരള സർക്കാരിന്റെ കൊറോണ ഹെല്പ് ലൈൻ ?
- ദിശ 1056

11 ലോക്ക് ഡൌൺ സാഹചര്യത്തിൽ എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി 'കമ്മ്യൂണിറ്റി കിച്ചൺ' ആരംഭിച്ച സംസ്ഥാനം ?
- കേരളം


12 ഇന്ത്യയില്‍നിന്നും മാലദ്വീപിലേക്ക് 6.2 ടണ്‍ അവശ്യമരുന്നുകള്‍ എത്തിച്ച വ്യോമസേനാ ദൗത്യത്തിന്റെ പേരെന്ത്?
- ഓപ്പറേഷന്‍ സഞ്ജീവനി

13.കോവിഡ്-19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ് ?
- ഹാന്റാ വൈറസ്


14. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?
- ഓപ്പറേഷന്‍ നമസ്‌തേ

15. കോവോഡ്‌ ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്-19 വികസിപ്പിച്ച സംസ്ഥാനം ?
- ഗോവ

16. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
- കടുവ

17. കൊറോണ വ്യാപനത്തെക്കുറിച്ച്‌ പൌരന്മാര്‍ക്ക്‌ അറിവ്‌ നല്‍കുവാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍? 
- കൊറോണ കവച്‌

18. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യം.
- വന്ദേഭാരത് 

19 കോവിഡ്‌ പ്രതിരോധത്തിനായി മാലിദ്വീപിന്‌ ആവശ്യ മരുന്നുകള്‍ എത്തിക്കുവാന്‍ ഇന്ത്യന്‍ വായുസേന നടത്തിയ ഓപുറേഷന്‍? 
- ഓപ്പറേഷന്‍ സഞ്ജീവനി

20. വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മിഷന്‍ വന്ദേഭാരതിന് തുടക്കമായത്
മെയ് ഏഴ്

21.  ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനായി
നടത്തുന്ന ചരക്ക്‌ വിമാനങ്ങളുടെ സര്‍വീസ്‌ 
-  Lifeline UDAN

22. ന്യൂയോര്‍ക്കിലെ ബോണ്‍സ്‌ മൃഗശാലയിലെ നദ്രിയ എന്ന കടുവയ്ക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചു.

23 2020 മാര്‍ച്ചില്‍ കോവിഡ്‌ 19 ബാധിച്ചു മരിച്ച പ്രശസ്ത ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ്‌?
 - ഗീതാ റാംജി

24. ലോക്ക്‌ ഡൌണ്‍ കാലത്ത്‌ ജനങ്ങള്‍ക്ക്‌ പഴം പച്ചക്കറി മുതലായവ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി? 
- ജീവനി സഞ്ജീവനി

25. കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള
വരെ ശ്രദ്ധിക്കുന്നതിനായി ഹൌസ്‌ മാര്‍ക്കറ്റിംഗ്‌ ആരംഭിച്ച ആദ്യ ജില്ല?
- തിരുവനന്തപുരം

1 അഭിപ്രായങ്ങള്‍:

2020, മേയ് 21 4:23 AM ല്‍, Blogger Chinchu പറഞ്ഞു...

👍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം