CHEMISTRY IXM chapter 1 part 1
അറ്റത്തിന്റെ ഘടന
* ചൂറ്റുപാടിലുള്ളൂ എല്ലാ പദാര്‍ത്ഥങ്ങളും തന്‍മാര്രകള്‍ എന്നു പറയുന്ന അതിസുക്ഷിമ കണങ്ങള്‍കൊണ്ടാണ് നിര്‍മ്മിച്ചിടുള്ളത്.
* തന്‍ മാത്രകളെ വീണ്ടും ചെറുതാക്കാനാകും അപ്പോള്‍ കിട്ടുന്ന അതിസൂക്ഷ്മ കണങ്ങളാണ്‌ആറ്റങ്ങള്‍.
1.ശാസ്ത്രജ്ഞന്മാര്‍, പരീക്ഷണങ്ങള്‍, കണ്ടെത്തലുകള്‍
a)സര്‍ ഹംഫ്രി ഡേവി
വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളില്‍ നിന്നും ഒട്ടേറെ മൂലകങ്ങള്‍
വേര്‍തിരിച്ചെടുത്തു. പൊട്ടാസ്യം, സോഡിയം, കാല്‍സ്യം മഗ്നീഷ്യം,
സ്റ്രോണ്‍ഷ്യം, ബേരിയം, ബോറോണ്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു.
ദ്രാവകങ്ങളിലൂടെ വൈദ്യുതി കടന്നു പോകുന്നതുമായി ബന്ധപ്പെട്ട
പരീക്ഷണങ്ങളാണ് ഇദ്ദേഹം ഏറ്റെടുത്തത്. ഈ പരീക്ഷണങ്ങളുടെയും
കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ പദാര്‍ഥങ്ങളില്‍ വൈദ്യുത
ചാര്‍ജുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് മനസ്സിലായി. രണ്ടു തരം വൈദ്യുത
ചാര്‍ജുകളാണുള്ളതെന്നും (പോസിറ്റീവ് ചാര്‍ജും, നെഗറ്റീവ് ചാര്‍ജും)
ഈ വൈദ്യുത ചാര്‍ജുകളാണ് ഒരു പദാര്‍ഥത്തിന് മറ്റൊരു പദാര്‍ഥവുമായി
പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്, എന്നും അദ്ദേഹം സമര്‍ഥിച്ചു.
b)മൈക്കല്‍ ഫാരഡെ
വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കല്‍ ഫാരഡെ അറിയപ്പെ
ടുന്നത്. സര്‍ ഹംഫ്രി ഡേവിയുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളില്‍
ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുമെന്ന് തിരിച്ചറിഞ്ഞു.
വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാര്‍ഥങ്ങളെ അവയുടെ ഘടകങ്ങ
ളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം). തുടര്‍ന്ന് ഇതു
സംബന്ധിച്ച നിയമങ്ങളും (വൈദ്യുതവിശ്ലേഷണനിയമം) ആവിഷ്കരിച്ചു.
എന്നാല്‍ ഇതിനുകാരണമായ വസ്തുതകളെന്തെന്ന് വ്യക്തമാക്കുന്ന തിന്
ഇവര്‍ക്ക് കഴിഞ്ഞില്ല.
2.ജോണ്‍ ഡാള്‍ട്ടണ്‍
ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങള്‍
1. എല്ലാ പദാര്‍ത്ങ്ങളും ആറ്റം എന്നു പറയുന്ന അതിസുക്ഷമ കണങ്ങളാല്‍ നിര്‍മിതമാണ്.
2. രാസ്പ്രവര്‍ത്തന വേളയില്‍ ആറ്റത്തെ വിഭജിക്കാന്‍ കഴിയില്ല അതുപോലെ നിര്‍മിക്കാനോ
നശിപ്പിക്കാനോ കഴിയില്ല.
3. ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
4. വ്ൃത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങള്‍ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.
5, രാസ്പ്രവര്‍ത്തന ത്തിലേര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
6. രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ്‌സംയുക്തങ്ങള്‍ ഉണ്ടാകുന്നത്
3.പരീക്ഷണം: വീര്‍പ്പിച്ച ഒരു ബലൂണ്‍ എണ്ണമയമില്ലാത്ത മുടിയില്‍ നല്ലവണ്ണം ഉരസുക. ബലൂണ്‍ ചുമരില്‍ ചേര്‍ത്തുവച്ച ശേഷം കൈയെടുക്കുക
നിരീക്ഷണം: ബലൂണ്‍ ചുമരില്‍ ആകര്‍ഷിക്കപ്പെടുന്നു.
നിഗമനം; വസ്തുക്കളില്‍ വൈദ്യുത ചാര്‍ജുള്ള കണങ്ങള്‍ ഉണ്ട്. വിപരീത ചാര്‍ജുള്ളഇത്തരം കണങ്ങളുടെ ആകര്‍ഷണം മൂലമാണ് വസ്തുക്കള്‍പരസ്പരം ആകര്‍ഷിക്കുന്നത്. ആറ്റത്തേക്കള്‍ ചെറുതാണ് ഈ കണങ്ങള്‍.
4.ജെ ജെ തോംസണ്‍
ജെ ജെ തോംസണ്‍ നടത്തിയ പരീക്ഷണങ്ങളാണ്‌ആറ്റത്തെക്കുറിച്ച്‌അതുവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്താനും പുതിയ ധാരണകള്‍രൂപകല്പന ചെയ്യാനും ഇടയാക്കിയത് ഡിസ്ചാര്‍ജ് ട്യൂബിലെകാഥോഡില്‍ നിന്ന് വരുന്ന രശ്മികളില്‍ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങഉാണുള്ളതെന്ന് അദ്ദേഹം തെളിയിച്ചു. ഈ കണങ്ങള്‍ക്ക് മാസുംഈര്‍ജവുമുണ്ടെന്നും വ്ൃക്തമാക്കി. ഏത് വാതകമെടുത്ത് ഡിസ്ചാര്‍ജ്‌നടത്തിയാലും അവയില്‍ നിന്നെല്ലാം ഒരേയിനം നെഗറ്റീവ് ചാര്‍ജുള്ളകണങ്ങളുണ്ടാകുന്ന തിനാല്‍ എല്ലാ പദാര്‍ഥങ്ങളി ലുമുള്ള പൊതുഘടകമാണിതെന്ന് സമര്‍ത്ഥിച്ചു. ഇവ ആറ്റത്തേക്കാള്‍ സൂക്ഷ് മകണങ്ങളാണെന്നും, ആറ്റത്തിന്റെ ഭാഗമാണെന്നും തെളിയിച്ചു.1897 ല്‍ ജെ ജെ തോംസന്റെ കണ്ടുപിടുത്തങ്ങള്‍ ശാസ്ര്തലോകംഅംഗീകരിച്ചു അതോടെ ആറ്റത്തെ വിഭജിക്കാനാകുമെന്ന് തെളിഞ്ഞു.ആറ്റത്തിലുള്ള നെഗറ്റീവ് ചാര്‍ജുള്ള ഈ കണമാണ് ഇലക്ട്രോണ്‍.
ഇലക്ട്രോൺ : ജെജെതോംസണ്‍
കണ്ടെത്തിയത്
ചാർജ് : നെഗറ്റീവ്
കണ്ടെത്താൻ : ഡിസ്ചാർജ്ട്യൂബ്
ഇടയാക്കിയ പരീക്ഷണം
പരീക്ഷണം
5.ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
വളരെ നേര്‍ത്ത സ്വര്‍ണ്ണത്തകിടിലൂടെ പോസിറ്റീവ് ചാര്‍ജുള്ള ആല്‍ഫ കണങ്ങള്‍കടത്തിവിട്ടാണ്‌റൂഥര്‍ഫോര്‍ഡ്
പരീക്ഷണം നടത്തിയത്.ആറ്റത്തില്‍ ഭൂരിഭാഗവും ശൂന്യമാണെന്നും പോസിറ്റീവ് ചാര്‍ജ് മുഴുവന്‍ക്രേന്ദരീകരിച്ച ഒരു ഭാഗമുണ്ടെന്നും അദ്ദേഹം സമർഥിച്ചു ,ഈ കേന്ദ്രമാണ്ന്ആറ്റത്തിന്റെ ന്യൂക്ലിയസ് .
പോസിറ്റീവ് ചാര്‍ജിന് കാരണമായ കണങ്ങള്‍ പ്രോട്ടോണ്‍ ആണെന്നും, ഇതിന്റെ
ചാര്‍ജ് ഒരു ഇലക്ര്യോണിന്റെ ചാര്‍ജിന് തുല്യവും വിപരീതവുമാണെന്ന് കണ്ടെത്തി.പ്രോട്ടോണിന്റെ മാസ് ഒരു ഹൈഡ്രജന്‍ ആറ്റത്തിന്റെ മാസിന് തുല്യമാണെന്നുംനിര്‍ണയിച്ചു.അതോടൊപ്പം തന്നെ ആറ്റംങ്ങളുടെ ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകുമെന്ന്‌പ്രവചിക്കുകയും ചെയ്തു.
6.റൂഥര്‍ഫോര്‍ഡിന്റെ സൗരയുഥമാതൃക
ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും , മാസ് മുഴുവന്‍ ക്രേീകരിച്ചിരിക്കുന്നത്
ന്യൂക്ലിയസിലാണെന്നും റൂഥര്‍ഫോര്‍ഡ് തന്റെ പരീക്ഷണങ്ങളിലൂടെ
കണ്ടെത്തിയിരുന്ന. ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാത്യക
നിര്‍ദ്ദേശിച്ചത് ഇദ്ദേഹമാണ്, ഈ മാതൃക സൗരയുധ മാതൃക എന്നറിയപ്പെടുന്നു.
![]() |
ടെക്സ്റ്റ് ബുക്ക് പേജ്.15 |
7.റുൂഥര്‍ഫോര്‍ഡിന്റെ സൌരയുഥ മാതൃക പരാജയപ്പെടാനുള്ള കാരണം?
* ഇലക്ട്രോണുകള്‍ ന്യൂക്ലിയസിന്റെ ആകര്‍ഷണ വലയത്തില്‍ ചുറ്റുമ്പോള്‍ ഈര്‍ജം നഷ്ടമാവുകയും, ക്രമേണ
അത് ന്യൂക്ലിയസില്‍ പതിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനെ സംഭവിക്കുന്നില്ല.
ശാസ്ത്രലോകത്തിന് വ്യക്തമായ വ്യാഖ്യാനം നല്‍കാന്‍ റൂഥര്‍ഫോര്‍ഡിനു കഴിഞ്ഞില്ല അതുകൊണ്ട് ഈ
മാത്യക പരാജയപ്പെട്ടു.
8.ജെയിംസ് ചാഡ് വിക്
ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ചാര്‍ജില്ലാത്തതും എന്നാല്‍ പ്രോട്ടോണിനോളം
മാസുള്ളതുമായ കണമുണ്ടെന്ന് ജെയിംസ് ചാഡ് വിക്ക് ശാസ്ത്രീയമായി തെളിയിച്ചു.
ചാര്‍ജില്ലാത്ത ഈ കണമാണ് ന്യൂട്രോണ്‍.
9.ആറ്റത്തിനുള്ളിലെ മൗലിക കണങ്ങൾ
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം