Chapter 2 രാസബന്ധനം ക്ലാസ്സ് IX
CHEMISTRY
രാസബന്ധനം
സ്ഥിരതയും ഊർജവും
ഒരു സിസ്റ്റത്തിന്റെ സ്ഥിരത അതിന്റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഊർജ്ജം വർദ്ധിക്കുമ്പോൾ സ്ഥിരത കുറയുന്നു .അപ്പോൾ ഓരോ സിസ്റ്റവും അതിന്റെ ഊർജ്ജം കുറയ്ക്കുന്നതിലൂടെ സ്ഥിരത കൈവരിക്കാൻ ശ്രമിക്കുന്നു .ഇതിനായി ഓരോ സിസ്റ്റവും അതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കും. ഉദാഹരണത്തിന്, വലിയ ഉയരത്തിലുള്ള ഒരു വസ്തു താഴേക്ക് വന്ന് ഉയരം കുറയ്ക്കുന്നതിലൂടെ അത് സ്ഥിരത കൈവരിക്കുന്നു.
മൂലകം Z ഇലക്ട്രോൺ വിന്യാസം
He 2 2
Ne 10 2,8
Ar 18 2,8,8
Kr 36 2 ,8,18,8
Xe 54 2,8,18,18,8
Rd 86 2,8,18,32,18,8
ആവർത്തന പട്ടികയുടെ അവസാന ഗ്രൂപ്പ് മൂലകങ്ങൾ ഹീലിയം, നിയോൺ, ആർഗോൺ, ക്രിപ്‌റ്റൺ, സിനോൺ, റഡോൺ എന്നിവയാണ്.ഈ മൂലകങ്ങൾക്ക് പരമാവധി സ്ഥിരത ഉള്ളതിനാൽ അവയെ ഉൽകൃഷ്‌ട മൂലകങ്ങൾ എന്നും അവ എല്ലാംതന്നെ വാതകങ്ങൾ ആയത് കൊണ്ട് അവയെ ഉൽകൃഷ്‌ട വാതകങ്ങൾ എന്നും അറിയപ്പെടുന്നു. മറ്റ് മൂലകങ്ങളുടെ ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നതിനായി ആ മൂലകത്തിന്റെ തന്മാത്രകളോ സംയുക്തത്തിന്റെ തന്മാത്രകളോ ഉണ്ടാക്കുമ്പോൾ ഉത്കൃഷ്ട മൂലകങ്ങൾ അവയുടെ ആറ്റോമിക് അവസ്ഥയിൽ തന്നെ സ്ഥിരത പുലർത്തുന്നു. ഈ സ്ഥിരത മൂലമാണ്ഇവ രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കാത്തത് അതിനാൽ അവയെ അലസവാതകങ്ങൾ എന്നും വിളിക്കുന്നു.
ഈ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം(He ഒഴികെ ) മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.ഇവയുടെ ബാഹ്യതമഷെല്ലിൽ 8 ഇലട്രോണുകൾ ഉണ്ടായിരിക്കും .
ചോദ്യങ്ങൾ :
1) ഉൽകൃഷ്ട മൂലകങ്ങളുടെ സ്ഥിരതയ്ക്ക് കാരണം എന്താണ്?
ബാഹ്യ ഷെല്ലിലെ 8 ഇലക്ട്രോണുകളുടെ സാന്നിധ്യമാണ് ഉൽകൃഷ്ട മൂലകങ്ങളുടെ സ്ഥിരതയ്ക്ക് കാരണം.
2) മറ്റ് മൂലകങ്ങൾ എങ്ങനെ സ്ഥിരത കൈവരിക്കും?
രാസപ്രവത്തനങ്ങളിലേർപ്പെട്ട് ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോൺ (അഷ്ട ഇലക്ട്രോൺ വിന്യാസം)നേടുന്നതിലൂടെ അവ സ്ഥിരത കൈവരുന്നു.
അഷ്ടകഇലട്രോൺ വിന്യാസം :
ബാഹ്യതമ ഷെല്ലിലെ 8 ഇലക്ട്രോൺ ക്രമീകരണം അഷ്ടകഇലട്രോൺ വിന്യാസം എന്ന് അറിയപ്പെടുന്നു . ഉൽകൃഷ്ടമൂലകങ്ങൾക്ക് (He ഒഴികെ )അഷ്ടക ഇലക്ട്രോൺ വിന്യാസമാണുള്ളത്.
ഹീലിയം മൂലകത്തിന്റെ സ്ഥിരത :
അലസമൂലകങ്ങളിൽ ഏറ്റവും ചെറിയ ആറ്റമാണ് ഹീലിയം. ഇതിന് ഒരു ഷെൽ മാത്രമേയുള്ളൂ. ആദ്യ ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2. അതിനാൽ, ഹീലിയത്തിന്റെ കാര്യത്തിൽ രണ്ട് ഇലക്ട്രോൺ സംവിധാനം (ഡ്യൂപ്ലെറ്റ് ക്രമീകരണം) സ്ഥിരതയുള്ളതാണ്.
Q) എന്തുകൊണ്ടാണ് ഉത്കൃഷ്ട മൂലകങ്ങൾ രാസപ്രവർത്തനത്തിൽ പങ്കെടുക്കാത്തത്?
മൂലകങ്ങൾ രാസപ്രവത്തനത്തിൽഏർപ്പെടുന്നത് സ്ഥിരതകൈവരിക്കുന്നതിനുവേണ്ടിയാണ്.
എന്നാൽ ഉത്കൃഷ്ടമൂലകങ്ങൾ എല്ലാംതന്നെ മൂലകാവസ്ഥയിലെ സ്ഥിരതയുള്ളവയാണ് (അഷ്ടക ഇലക്ട്രോൺ വിന്യാസമുള്ളവ )അതിനാൽ സാധാരണഗതിയിൽ ഇവ രാസപ്രവർത്തങ്ങളിൽ പങ്കെടുക്കാറില്ല.
വാലൻസ് ഷെല്ലും വാലൻസ് ഇലക്ട്രോണുകളും
ഒരു ആറ്റത്തിന്റെ ഏറ്റവും പുറത്തുള്ള ഷെല്ലിനെ വാലൻസ് ഷെൽ എന്നും വാലൻസ് ഷെല്ലിലെ ഇലക്ട്രോണുകളെ വാലൻസ് ഇലക്ട്രോൺ എന്നും വിളിക്കുന്നു.
ഉദാ:
1.സോഡിയം (Na -11)
ഇലക്ട്രോൺ വിന്യാസം : 2, 8, 1
വാലൻസ് ഷെൽ: M
വാലൻസ് ഇലക്ട്രോൺ: 1
2.ക്ലോറിൻ (Cl-17)
ഇലക്ട്രോൺ വിന്യാസം : 2, 8, 7
വാലൻസ് ഷെൽ: M
വാലൻസ് ഇലക്ട്രോണുകൾ : 7
3.കാർബൺ (C -6)
ഇലക്ട്രോൺ വിന്യാസം : 2, 4
വാലൻസ് ഷെൽ: L
വാലൻസ് ഇലെക്ട്രോണുകൾ : 4
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം