പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസം
ഷെല്ലുകൾ (ഓർബിറ്റുകൾ )
ന്യൂക്ലിയസിനുചുറ്റും ഇലക്ട്രോണുകൾ കാണപ്പെടാൻ സാധ്യതയുള്ള മേഖലകളാണ് ഷെല്ലുകൾ അഥവാ ഓർബിറ്റുകൾ. ഓരോ ഷെല്ലിനും നിശ്ചിത ഉർജ്ജമുണ്ടായിരിക്കും അതിനാൽ ഇവയെ ഊർജ്ജനിലകൾ എന്നും അറിയപ്പെടുന്നു. ഓരോ ഷെല്ലിലും ഇലെക്ട്രോണുകൾ നിറയുന്നത് ഊർജം കൂടിവരുന്ന ക്രമത്തിലാണ്. ഓരോഷെല്ലിലും ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം 2n^2 ആണ് (n=ഷെല്ലുകളുടെ എണ്ണം )അതായത് K=2, L=8, M=18, N=32......
സ്ബഷെല്ലുകൾ :
ഓരോ ഊർജനില(ഷെല്ല് )കളിലും ഉള്ള electronukL അതിലെ ഉപഊർജനിലകളിൽ ആണ് (subenergy level) വിന്യസിച്ചിരിക്കുന്നത് .ഓരോ ഷെല്ലിലും ഉള്ള ഉപഊർജ്ജനിലകളെ സ്ബഷെല്ലുകൾ എന്ന് അറിയപ്പെടുന്നു.ഇവ s, p, d,f എന്നിങ്ങനെ ക്രമത്തിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.അറ്റോമിക ഘടനയുമായി ബന്ധപ്പെട്ട ചില സവിശേഷതകൾ സൂചിപ്പിക്കുന്ന വാക്കുകളുടെ ആദ്യ അക്ഷരമാണ് സ്ബിഷെല്ലുകളുടെ പ്രതീകമായി എടുത്തിരിക്കുന്നത്. [s-spharp, p-principal, d-diffuse, f-fundamental ]
ഓരോ സബ്ഷെലിലും ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണുകളുടെ എണ്ണം s = 2, p = 6, d = 10, f = 14.K സബ്ഷെലിന് ഒരു സബ്ഷെൽ മാത്രമേയുള്ളൂ. അതായത് . 1s..L ഷെല്ലിന് രണ്ട് സബ്ഷെൽ മാത്രമേയുള്ളൂ, അതായത് 2s, 2p. M സബ്ഷെലിന് മൂന്ന് സബ്ഷെലുകൾ ഉണ്ട്, അതായത് 3s, 3p, 3d. M ഷെല്ലിന് ശേഷമുള്ള ഷെല്ലുകൾക്ക് നാല് സബ്ഷെലുകളും (s, p, d f) ഉണ്ട് .എല്ലാ ഷെല്ലിനും പൊതുവായ സബ്ഷെൽ s സബ്ഷെലാണ്.
- ഓരോ സബ്ഷെല്ലുകളിലും ഇലെക്ട്രോണുകൾ കാണപെടുവാൻ സാധ്യത കൂടിയ മേഘലകളയാണ് ഓർബിറ്റലുകൾ(orbitals) എന്ന് അറിയപ്പെടുന്നത്.
- ഒരു ഓർബിറ്റലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം 2 ആണ്.
ആഫ്ബാതത്വം
സബ്ഷെല്ലുകളിൽ ഇലെക്ട്രോൺ പൂരണം നടക്കുന്നത് ഊർജം കൂടിവരുന്നക്രമത്തിലാണ്
1s<2s<2p<3s<3p<4s<3d<4p<5s<4d<5p<6s<4f<5d<6p<7s<5f<6d<7p<6f<7d<7f
I.e. 1s2,2s2,2p6,3s2,3p6,3d10,4s2,4p6,3d1
ഓരോ സബ്ഷെലുകൾക്കും മുമ്പായി കാണുന്ന സംഖ്യ പ്രധാന ഷെല്ലിന്റെ എണ്ണത്തെ പ്രതിനിധീകരിക്കുന്നു, സബ്ഷെല്ലിന് മുകളിൽ കാണുന്ന സംഖ്യ സബ്ഷെലിലെ ഇലക്ട്രോണുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.
ഉദാഹരണം :
1
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം