2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

d-block മൂലകങ്ങൾ

* d-ബ്ലോക്ക്‌ മൂലകങ്ങൾ:

സബ്ഷെൽ ഇലെക്ട്രോൺ വിന്യാസം  എഴുതുമ്പോൾ അവസാന ഇലെക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യ s സബ്ഷെല്ലിന്  തൊട്ടുള്ളിലെ ഷെല്ലിലെ d സബ് ഷെല്ലിലാണെങ്കിൽ  അത്തരം മൂലകങ്ങളെ d ബ്ലോക്ക്‌  മൂലകങ്ങൾ എന്നറിയപ്പെടുന്നു. 

പീരിയോഡിക് ടേബിളിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പ്‌  മൂലകങ്ങൾ (സംക്രമണ മൂലകങ്ങൾ )d ബ്ലോക്ക്‌ മൂലകങ്ങളാണ്. 

ഗ്രൂപ്പ്‌ നമ്പറും പീരിയഡ് നമ്പറും: 

ബാഹ്യ s സബ്ഷെല്ലിലെയും തൊട്ടുള്ളിലെ d സബ്ഷെല്ലിലെയും ഇലെക്ട്രോണുകളുടെ ആകെ തുകയാണ്  d ബ്ലോക്ക്‌ മൂലകങ്ങളുടെ ഗ്രൂപ്പ്‌ നമ്പർ. സബ്ഷെൽ ഇലെക്ട്രോൺ വിന്യാസത്തിലെ ഏറ്റവും കൂടിയ ഷെൽ നമ്പർ തന്നെയാണ് പീരിയഡ് നമ്പർ. 

Sc -21

1s2 2s2 2p6 3s2 3p6 4s 2 3d1

ബ്ലോക്ക്‌ : d 

ഗ്രൂപ്പ്‌  നമ്പർ : 3

പീരിയഡ് നമ്പർ : 4

d ബ്ലോക്ക്‌ മൂലകങ്ങളുടെ ഓക്സീകരണവസ്ഥ:

d ബ്ലോക്ക്‌ മൂലകങ്ങൾ മിക്കവയും വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്നു. 

FeCl2  ഫെറസ്ക്ലോറൈഡ് 

ക്ലോറിന്റെ ഓക്സീകരണവസ്ഥ   -1


FeCl3  ഫെറിക് ക്ലോറൈഡ് 

 

ഫെറസ് ക്ലോറൈഡിൽ  Fe, +2 ഓക്സികരണാവസ്ഥയും ഫെറിക് ക്ലോറൈഡിൽ Fe,  +3  ഓക്സികരണാവസ്ഥയും കാണിക്കുന്നു. 

d ബ്ലോക്ക്‌ മൂലകങ്ങൾ  മിക്കവയും വ്യത്യസ്ത ഓക്സീകാരണവസ്ഥ പ്രകടിപ്പിക്കുന്നു. കാരണമെന്ത്? 

d ബ്ലോക്ക്‌ മൂലകങ്ങളിൽ ബാഹ്യ s സബ്ഷെല്ലും  തൊട്ടുള്ളിലെ ഷെല്ലിലെ d സബ്ഷെല്ലും തമ്മിലുള്ള ഊർജവ്യതാസം വളരെ ചെറുതാണ്. അതിനാൽ ഇവ രാസപ്രവർത്തനങ്ങളിൽ ബാഹ്യ s ലെ ഇലെക്ട്രോണുകൾ മാത്രമായോ s ലേയും  d യിലെയും ഇലെക്ട്രോണുകൾ കൂടിച്ചേർന്നോ പങ്കെടുക്കാറുണ്ട്. അതുകൊണ്ടാണ് ഇവ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്നത്.

d ബ്ലോക്ക്‌ മൂലകങ്ങൾ പീരിയഡുകളിലും സാദൃശ്യ സ്വഭാവം കാണിക്കുന്നു. കാരണമെന്ത്? 

ഒരു മൂലകത്തിന്റെ സ്വഭാവം നിർണയിക്കുന്നത് അതിന്റെ  അറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളാണ്. d ബ്ലോക്ക്‌ മൂലകങ്ങളിൽ ഗ്രൂപ്പ്‌കളിൽ എന്നപോലെ ഓരോ പീരിയഡ്‌കളിലും മിക്കപ്പോഴും ബാഹ്യ ഷെല്ലിലെ ഇലെക്ട്രോണുകളുടെ എണ്ണം തുല്യമായിരിക്കും. ആയതിനാൽ ഇവ  പീരിയഡുകളിലും  സമാനഗുണം പ്രകടിപ്പിക്കുന്നു

d ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ :

• വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്നു 

• d ബ്ലോക്ക്‌ മൂലകങ്ങൾ സ്വഭാവങ്ങളിൽ തിരശ്ചീന സദ്ര്യശ്യം കാണിക്കുന്നു. 

• നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു 

• ഇവയെല്ലാം ലോഹങ്ങളാണ്. 

കോപ്പറിന്റെ (Cu) അറ്റോമിക നമ്പർ 29, കോപ്പർ അയോണിന്റെ (Cu2+) സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക?

Cu-29  -1s2, 2s2, 2p6, 3s2, 3p6, 3d10, 4s1

      Cu:      [Ar]3d104s1

Cu 2+  -   1s2, 2s2, 2p6, 3s2, 3p6, 3d9 

                    Or       [ Ar ]3d9

പ്രവർത്തനങ്ങൾ :

• Fe2+, Fe3+ എന്നീ അയോണുകളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക(Z=26)? 

• ആറ്റംങ്ങൾ ഇലക്രോണുകളെ നഷ്ടപ്പെടുത്തുന്നതിന്റെ ഫലമായി അവ പോസ്സിറ്റിവ് ചാർജുള്ള അയോണുകളായി മാറുന്നു. മംഗനീസിന്റെ (Mn)അയോണുകൾ ചുവടെ ചേർക്കുന്നു 

(i)Mn2+

(ii )Mn4+

(iii)Mn7+

a :ഓരോ അയോണിന്റെ രൂപീകരണ സമയത്ത്  Mn ആറ്റം വിട്ടുകൊടുത്ത ഇലെക്ട്രോണുകളുടെ എണ്ണം .

a :ഈ  അയോണുകളുടെ സബ്ഷെൽ ഇലെക്ട്രോൺ വിന്യാസം എഴുതുക. 


                    


1 അഭിപ്രായങ്ങള്‍:

2020, സെപ്റ്റംബർ 10 8:12 AM ല്‍, Blogger Unknown പറഞ്ഞു...

English note

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം