2020, ജൂൺ 4, വ്യാഴാഴ്‌ച

evening section quiz answers

26. വാര്‍ത്താ വിനിമയം

ഫ്രഞ്ച് ഗയാനയില്‍നിന്ന് ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചത്. 3357 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. 15 വര്‍ഷമാണ് ഇതിന്റെ പ്രവര്‍ത്തന കലാവധി.

27. ഡോ. സി.വി. ചന്ദ്രശേഖര്‍

സംഗീതം, നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാനായി 2013 മുതല്‍ നല്‍കിവരുന്നതാണ് നിശാഗന്ധി പുരസ്‌കാരം. ആദ്യ പുരസ്‌കാരം 2013-ല്‍ മൃണാളിനി സാരാഭായിക്ക് ലഭിച്ചു. ഭരതനാട്യ പണ്ഡിതനും നര്‍ത്തകനുമാണ് ഡോ. സി.വി. ചന്ദ്രശേഖര്‍. ഒന്നര ലക്ഷം രൂപയും ഭരത മുനിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് നിശാഗന്ധി പുരസ്‌കാരം.

28. 8-ാമത് 

1951-ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത്. ഇന്ത്യയില്‍ ആദ്യ സെന്‍സസ് നടന്നത് 1872 ലാണ്. എന്നാൽ ശാസ്ത്രീയ രീതിയിൽ ആദ്യ സെന്‍സസ് നടന്നത് 1881-ലാണ്. 31 ചോദ്യങ്ങളടങ്ങുന്ന വിവര ശേഖരണമാണ് 2021-ലെ സെന്‍സസില്‍ നടക്കുന്നത്. 2020 സെപ്റ്റംബറില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

29. താഴെപ്പറയുന്ന ഏത് ഡാമിന്റെ ശില്പിയാണ് ജോണ്‍ പെന്നി ക്വിക്ക്?

മുല്ലപ്പെരിയാര്‍

പെന്നിക്വിക്കിന്റെ ജന്മ ദിനമായ ജനുവരി 15-ന് തമിഴ്‌നാട് സര്‍ക്കാര്‍ 2020 മുതല്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍മി എന്‍ജിനറായിരുന്ന പെന്നിക്വിക്ക് മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടിയതാര്?

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് താരമാണ് ബെന്‍സ്‌റ്റോക്‌സ്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരവും 2019-ലെ ഐ.സി.സി. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍സിയും ഇന്ത്യയുടെ വിരാട് കോലി നേടി.

31. 2019 ലെ സാർക് ഫിലിം ഫെസ്റ്റിവലിന്റെ വേദി എവിടെ

ശ്രീലങ്ക

32. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019 ൽ ആചരിക്കുന്നത്

50 - മത്

33. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത് ആര്

വിവേക് കുമാർ

34. 2019 ജൂനിയർ ലോക ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാരൻ ആര്

അർജുൻ ഭാട്ടി 

35. ഇന്ത്യയുടെ 64 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയത് ആരാണ്

പ്രീതു ഗുപ്ത

36. 2018 ലെ വള്ളത്തോൾ സാഹിത്യപുരസ്കാരം നേടിയത് ആരാണ്

എം .മുകുന്ദൻ

37. 2022 ലെ ലോകകപ്പ് ഫുടബോളിനു വേദിയാകുന്ന രാജ്യം ഏതാണ്

ഖത്തർ

38. 2020 ഓടു കൂടി വിമാന ടിക്കറ്റുകൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ്

ഫ്രാൻസ്

39. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടങ്ങിയ സംരംഭം ഏതാണ്

ഉത്കർഷ് 2022

40. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ

സുനിൽ ഛേത്രി

41. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്

ആശാലത ദേവി

42. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായത് ആര്

ദ്യുതി ചന്ദ്

43. 2019 ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ ജേതാവായത് ആര്

ലി ഷി ഫെങ്

44. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി നിയമിതനായത് ആര്

രാഹുൽ ദ്രാവിഡ്

45. 2019 ലെ ക്രൊയേഷ്യ ഗ്രാൻഡ് ചെസ്സ് ജേതാവായത് ആര്

മാഗ്നസ് കാൾസൺ

46. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് വെസൽ നിലവിൽ വരുന്ന ജില്ല ഏതാണ്

ആലപ്പുഴ

47. ഹിമാചൽ പ്രദേശ്

48. മെക്സിക്കോ 

49.ബ്രസീൽ

50. മിച്ചൽ സ്റ്റാർക്ക് (ആസ്‌ട്രേലിയ)

mmorning section quiz answer

1. സിനിമ

2. ഉത്തര്‍പ്രദേശ്

3. ഏഴാമത്

4. 2020 ജനുവരി 1

5. ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി രൂപവത്കരിച്ച ബെഞ്ചില്‍ എത്ര ജഡ്ജിമാരാണുള്ളത്?  

ഒമ്പത്

ചിഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് ഒമ്പതംഗ ബെഞ്ചിന്റെ അധ്യക്ഷന്‍. പുന:പരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ ബെഞ്ച് വാദം കേള്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28-നാണ് വിധി പറഞ്ഞത്. ഇതിനെതിരെയുള്ള പുന:പരിശോധന ഹര്‍ജികളാണ് പുതിയ ബെഞ്ച് വിശദമായ വാദത്തിന് പരിഗണിക്കുന്നത്.

6. ഏത് സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്?  

അസം 

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അസം സര്‍ക്കാരിന്റെ ഈ സമ്മാന പദ്ധതി. 2020 ജനുവരി 1-ന് പദ്ധതി നിലവില്‍ വന്നു. വധു പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം, കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്.

7. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്? 

നാല് ലക്ഷം

കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തില്‍ കവിയാത്ത മുന്നാക്ക വിഭാഗക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ലഭിക്കും. സംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാനായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് വരുമാന പരിധി നാല് ലക്ഷമാക്കിയത്. കേന്ദ്ര സർക്കാർ 8 ലക്ഷം രൂപയാണ് സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

8. ഇന്ത്യയുടെ പുതിയ കരസേന മേധാവി?  

മനോജ് മുകുന്ദ് നരവണെ

2019 ഡിസംബര്‍ 31-നാണ് നരവണെ കരസേന മേധാവിയായി ചുമതലയേറ്റത്. ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹം വഹിച്ചിരുന്ന കരസേന മേധാവി പദവിയിലേക്ക് നരവണെ എത്തിയത്. രാജ്യത്തിന്റെ 28-ാമത് കരസേന മേധാവിയാണ് ഇദ്ദേഹം.

9. പെന്റഗണ്‍ ഏത് രാജ്യത്തിന്റെ പ്രതിരോധ ആസ്ഥാനമാണ്? 

അമേരിക്ക

ഇറാന്റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് യു.എസ്.സൈന്യത്തെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണെയും ഇറാന്‍ പാര്‍ലമെന്റ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനുവരി അഞ്ചിനാണ് ബാഗ്ദാദില്‍വെച്ച് സുലൈമാനിയെ യു.എസ്. വ്യോമാക്രമണത്തിലൂടെ വധിച്ചത്.

10. ജനുവരി 7-ന് കോയമ്പത്തൂരില്‍ അന്തരിച്ച അക്ബര്‍ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു? 

ചിത്രകല

അക്ബര്‍ പദംസിയുടെ 'റിക്ലൈനിങ് നൂഡ' എന്ന ചിത്രം 2011-ല്‍ 10 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. 2010-ല്‍ പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ്, സ്വര്‍ണമെഡല്‍ എന്നിവയടക്കം ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.

11. പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?

2020 ജനുവരി 10

2019 ഡിസംബര്‍ 12-ന് പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്‌തെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന തീയതി മുതലേ ഇത് പ്രാബല്യത്തിലാവൂ എന്നായിരുന്നു നിയമത്തിലുണ്ടായിരുന്നത്. 2020 ജനുവരി 10-ന് രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമം പ്രാബല്യത്തിലായതായി പ്രഖ്യാപിക്കുകയായിരുന്നു.

12. ലോക ഹിന്ദി ദിനമായി ആചരിക്കുന്നതെന്ന്?

ജനുവരി 10 

ഭാരത സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജനുവരി 10-ന് ലോക ഹിന്ദി ദിനമായി ആചരിക്കുന്നത്. ലോകത്താകെ 43 കോടിപ്പേര്‍ ഹിന്ദി സംസാരിക്കുന്നതായാണ് കണക്ക്. 2006 മുതലാണ് ജനുവരി 10-ന് ലോക ഹിന്ദി ദിനമായി ആചരിച്ചു തുടങ്ങിയത്. ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നത് സെപ്റ്റംബര്‍ 14 ആണ്.

13. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?

*സ്വാമി വിവേകാനന്ദന്‍

1985 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഇത്തവണത്തെ പ്രധാന വേദി ഉത്തര്‍പ്രദേശായിരുന്നു. ഇതോടനുബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വര്‍ഷവും നാഷണല്‍ യൂത്ത് ഫെസ്റ്റിവലും നടത്തുന്നുണ്ട്. ജനുവരി 12 മുതല്‍ 16 വരെ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഇത്തവണത്തെ ദേശീയ യൂത്ത് ഫെസ്റ്റിവെല്‍.

14. ആത്മഹത്യാനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം?

കൊല്ലം 

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2018-ലെ കണക്ക് പ്രകാരം കൊല്ലത്ത് 2018-ല്‍ 393 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് കുറവാണെങ്കിലും ഒന്നാം സ്ഥാനത്തിന് മാറ്റമുണ്ടായില്ല. 2018-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്.

15. 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ 'മായാ മനുഷ്യര്‍' എന്ന കൃതി രചിച്ചതാര്?

എന്‍. പ്രഭാകരന്‍

മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് എല്ലാ വര്‍ഷവും ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

16. 2020 അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷമായി യു.എന്‍. പ്രഖ്യാപിച്ചു.

17. ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാര്‍ഷികമാണ് 2020-ല്‍?

75 

1942 ജനുവരി ഒന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാന്‍ങ്ക്‌ലിന്‍ ഡി. റൂസ് വെല്‍റ്റ് യുണൈറ്റഡ് നാഷന്‍സ് (ഐക്യരാഷ്ട്ര സഭ) എന്ന പേര് സംഘടനയ്ക്ക് പ്രഖ്യാപിച്ചത്. 1945 ജനുവരി 26ന് 50 രാജ്യങ്ങള്‍ യു.എന്‍.ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. 1945 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നു.

18. ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്‌ ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്?

ഒമാന്‍ 

സുല്‍ത്താനേറ്റ് ഓഫ് ഒമാനെ അരനൂറ്റാണ്ടോളം നയിച്ച സുല്‍ത്താന്‍ ഖാബൂസ് സഈദ് അല്‍ സഈദ് ജനുവരി 11-ന് അന്തരിച്ചതിനെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖ് പുതിയ ഭരണാധികാരിയായത്. അറബ് രാജ്യത്ത് കൂടുതല്‍ കാലം ഭരണാധികാരിയായ വ്യക്തിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

19. പോളി ഉമ്രിഗര്‍ അവാര്‍ഡ് ഏത് കായികയിനത്തിലെ മികവിനുള്ളതാണ്?

ക്രിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബി.സി.സി.ഐ) നല്‍കിവരുന്ന അവാര്‍ഡാണ് പോളി ഉമ്രിഗര്‍ അവാര്‍ഡ്. ഇത്തവണത്തെ അവാര്‍ഡ് ജസ്പ്രിത് ബുംറയ്ക്കും വനിത സ്പിന്നര്‍ പൂനം യാദവിനും ലഭിച്ചു.

20. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ തുറമുഖം?

കൊല്‍ക്കത്ത 

ജനുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊല്‍ക്കത്ത തുറമുഖത്തിന്റെ പുനര്‍ നാമകരണം നിര്‍വഹിച്ചത്. തുറമുഖത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തിലായിരുന്നു പേരുമാറ്റം. ജവാഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായ- വിതരണ വകുപ്പ് മന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. ബി.ജെ.പിയുടെ മാതൃ സംഘടനയായ ജനസംഘിന്റെ സ്ഥാപകനാണ്.

21. മിഖായേല്‍ മിഷുസ്തിന്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?

റഷ്യ

2012 മുതല്‍ റഷ്യന്‍ പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന ദിമിത്രി മെദ് വദേവ് രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയായി മിഖേയാല്‍ മിഷുസ്തിനെ പ്രസിഡന്റ് വ്ളാദമിർ പുതില്‍ ശുപാര്‍ശ ചെയ്തത്. 2010 മുതല്‍ ഫെഡറല്‍ ടാക്‌സ് സര്‍വീസ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മിഷുസ്തിന്‍.

22. എ.പി. മഹേശ്വരി ഏത് അര്‍ധ സൈനിക വിഭാഗത്തിന്റെ ഡയരക്ടര്‍ ജനറലാണ്?

സി.ആര്‍.പി.എഫ്.

ലോകത്തെ ഏറ്റവും വലിയ പാരാമിലിട്ടറി ഫോഴ്‌സാണ് സി.ആര്‍.പി.എഫ്. 3.25 ലക്ഷമാണ് ഈ ഫോഴ്‌സിന്റെ അംഗ ബലം. ജനുവരി 15-നാണ് ഐ.പി.എസ്. ഓഫീസറായ ആനന്ദ് പ്രകാശ് മഹേശ്വരി സി.ആര്‍.പി.എഫിന്റെ ഡയരക്ടര്‍ ജനറലായി ചുമതലയേറ്റത്.

23. 72-ാമത് കരസേന ദിനമായി ആചരിച്ചതെന്ന്?

ജനുവരി 15 

1949 ജനുവരി 15-നാണ് ഇന്ത്യന്‍ കരസേനയുടെ ആദ്യ ജനറലായി കെ.എം.കരിയപ്പ ചുമതലയേറ്റത്. ബ്രിട്ടനില്‍നിന്നുള്ള ഔദ്യോഗികമായ സൈനിക അധികാരക്കൈമാറ്റം കൂടിയായിരുന്നു ഇത്. 1953 ജനുവരി 14 വരെ കരിയപ്പ ഈ പദവിയില്‍ തുടര്‍ന്നു. സായുധ സേന വെറ്ററന്‍സ് ദിനമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ വിരമിക്കൽ ദിനമായ ജനുവരി 14 -നാണ്.

24. 2020-ലെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരം എവിടെവെച്ചാണ് നടക്കുന്നത്?

ദക്ഷിണാഫ്രിക്ക

അണ്ടര്‍ 19 ലോകകപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ഉത്തര്‍പ്രദേശുകാരനായ പ്രിയം ഗാര്‍ഗാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

25. വിവര്‍ത്തന സാഹിത്യത്തിനുള്ള 2020-ലെ ക്രോസ് വേഡ് ബുക് പുരസ്‌കാരം നേടിയതാര്?

എന്‍.പ്രഭാകരന്‍

മികച്ച ഇന്ത്യന്‍ എഴുത്തുകാര്‍ക്കുള്ള ഈ പുരസ്‌കാരം 1998-ലാണ് തുടങ്ങിയത്. 17-ാമത് പുരസ്‌കാരമാണ് ഇത്തവണ നല്‍കിയത്. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. വിവര്‍ത്തന വിഭാഗത്തിലെ ക്രോസ് വേഡ് ബുക് പുരസ്‌കാരമാണ് മലയാള സാഹിത്യകാരന്‍ എന്‍. പ്രഭാകരന് ലഭിച്ചത്. ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. ജയശ്രീ കളത്തിലാണ് ഡയറി ഓഫ് എ മലയാളി മാഡ്മാന്‍ എന്ന പേരിലുള്ള ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കിയത്.

Quiz evening section

26. ഐ.എസ്.ആര്‍.ഒ. 2020 ജനുവരി 17-ന് വിജയകരമായി വിക്ഷേപിച്ച ജി സാറ്റ് 30 ഉപഗ്രഹം ഏത് വിഭാഗത്തില്‍ പെടുന്നതാണ്?

27. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020-ലെ നിശാഗന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?

28. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെന്‍സസാണ് 2021-ല്‍ നടക്കാനിരിക്കുന്നത്?

29. താഴെപ്പറയുന്ന ഏത് ഡാമിന്റെ ശില്പിയാണ് ജോണ്‍ പെന്നി ക്വിക്ക്?

30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടിയതാര്?

31. 2019 ലെ സാർക് ഫിലിം ഫെസ്റ്റിവലിന്റെ വേദി എവിടെ

32. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019 ൽ ആചരിക്കുന്നത്

33. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത് ആര്

34. 2019 ജൂനിയർ ലോക ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാരൻ ആര്

35. ഇന്ത്യയുടെ 64 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയത് ആരാണ്

36. 2018 ലെ വള്ളത്തോൾ സാഹിത്യപുരസ്കാരം നേടിയത് ആരാണ്

37. 2022 ലെ ലോകകപ്പ് ഫുടബോളിനു വേദിയാകുന്ന രാജ്യം ഏതാണ്

38. 2020 ഓടു കൂടി വിമാന ടിക്കറ്റുകൾക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ്

39. റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടങ്ങിയ സംരംഭം ഏതാണ്

40. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ

41. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2018 -19 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്

42. ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായത് ആര്

43. 2019 ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ ജേതാവായത് ആര്

44. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി നിയമിതനായത് ആര്

45. 2019 ലെ ക്രൊയേഷ്യ ഗ്രാൻഡ് ചെസ്സ് ജേതാവായത് ആര്

46. ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് വെസൽ നിലവിൽ വരുന്ന ജില്ല ഏതാണ്

47. ട്രെക്കിങ്ങിനു പോകുന്നവർക്ക് ജി പി എസ് ഉപകരണം നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ്

48. 2019 ലെ കോൺകാഫ് ഗോൾഡ് കപ്പ് ഫുട്‍ബോൾ ജേതാക്കളായത് ഏത് രാജ്യമാണ്

49. 2019 കോപ്പ അമേരിക്ക ഫുടബോൾ ജേതാക്കളായത് ഏത് രാജ്യമാണ്

50. ഒരു ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി എന്ന റെക്കോഡിനു അർഹനായത്

2020, ജൂൺ 3, ബുധനാഴ്‌ച

quiz morning section

1. ജസ്റ്റിസ് ഹേമ കമ്മറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

2. റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയ സഹകരണ മേഖലയിലെ ആദ്യ ചെറു ബാങ്കായ ശിവാലിക് മര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ഏത്

3. അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയുടെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം 1901-നു ശേഷം ഏറ്റവും ചൂടുകൂടിയ എത്രാമത്തെ വര്‍ഷമായിരുന്നു 2019?

4. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത് എന്ന് .

5. ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി രൂപവത്കരിച്ച ബെഞ്ചില്‍ എത്ര ജഡ്ജിമാരാണുള്ളത്?

6. ഏത് സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്?

7. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്?

8. ഇന്ത്യയുടെ പുതിയ കരസേന മേധാവി?

9. പെന്റഗണ്‍ ഏത് രാജ്യത്തിന്റെ പ്രതിരോധ ആസ്ഥാനമാണ്?

10. ജനുവരി 7-ന് കോയമ്പത്തൂരില്‍ അന്തരിച്ച അക്ബര്‍ പദംസി  ഏത് രംഗത്താണ്?

11. പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?

12. ലോക ഹിന്ദി ദിനമായി ആചരിക്കുന്നതെന്ന്?

13. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?

14. ആത്മഹത്യാനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം?

15. 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ 'മായാ മനുഷ്യര്‍' എന്ന കൃതി രചിച്ചതാര്?
16. അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷമായി യു.എന്‍. പ്രഖ്യാപിച്ച വർഷം

17. ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാര്‍ഷികമാണ് 2020-ല്‍

18. ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്‌ ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്