രാസബന്ധനം part 2 IX Chemistry chapter 2
• രാസബന്ധനം (chemical bonding ) :
തന്മാത്രാരൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ആകർഷണബലത്തെ രാസബന്ധനം (chemical bonding) എന്നു പറയുന്നു.
രസബന്ധനത്തിലൂടെആറ്റങ്ങൾബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോൺ ക്രമീകരണം നേടി ഏറ്റവുംകുറഞ്ഞ ഊർജനിലകൈവരിക്കുന്നു
• അയോണികബന്ധനം :
ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രസബന്ധനമാണ് അയോണികബന്ധനം. വിപരീതചാർജുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണികബന്ധനത്തിൽ അയോണുകളെചേർത്തുനിർത്തുന്നത്.
• അയോണുകൾ (Ions)
ചാർജുള്ള ആറ്റങ്ങളെയോ ആറ്റംഗ്രൂപ്പുകളേയോ അയോണുകൾ എന്നറിയപ്പെടുന്നു.
അയോണുകൾ രണ്ടുവിധം.
1 പോസിറ്റീവ് ചാർജുള്ള അയോണുകൾ
2 നെഗറ്റീവ് ചാർജുള്ള അയോണുകൾ
പോസിറ്റീവ് ചാർജുള്ളഅയോണുകളെ
കാറ്റയോണുകൾ എന്നും (cations) നെഗറ്റീവ് ചാർജുള്ള അയോണുകളെ ആനയോണു കൾ(anions) എന്നും അറിയപ്പെടുന്നു.
അയോണികബന്ധനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുത്തുന്ന ആറ്റം പോസിറ്റീവ് ചാർജുള്ളതായും ഇലക്ട്രോൺ സ്വീകരിക്കുന്നവ നെഗറ്റീവ് ചാർജുള്ളതായും തീരുന്നു.
• NaCl(സോഡിയംക്ലോറൈഡ് തന്മാത്രാരൂപീകരണം :
സോഡിയത്തിന്റെ അറ്റോമികനമ്പർ 11, ഇലക്ട്രോൺ വിന്യാസം 2, 8, 1.സോഡിയം ആറ്റം ഒരുഎലെക്ട്രോണിനെ ക്ളോറിനാറ്റത്തിലേക്ക് വിട്ടുകൊടുത്ത് സോഡിയം സോഡിയംആയോണായി (Na+)മാറുന്നു.ക്ലോറിന്റെ അറ്റോമിക നമ്പർ 17, ഇലക്ട്രോൺ വിന്യാസം 2, 8, 1.ക്ലോറിനാറ്റം ഒരു ഇലക്ട്രോണിനെ സ്വീകരിച്ച് chloride (Cl-)ആയോണായി മാറുന്നു. വിപരീതചാർജുള്ള അയോണുകളുടെ ആകർഷണ ഫലമായി NaCl തന്മാത്രരൂപപ്പെടുന്നു.
•മഗ്‌നീഷ്യംഓക് സൈഡ് (MgO)തന്മാത്രാരൂപീകരണം:
മഗ്നീഷ്യം ബാഹ്യതമ ഷെല്ലിലെ 2 ഇലെക്ട്രോണുകളെ വിട്ടുകൊടുത്തു പോസിറ്റീവ് അയോണായി മാറുന്നു. ഒക്സിജൻ 2 ഇലെക്ട്രോണുകളെ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നു. ഇപ്രകാരമുള്ള വിപരീത ചാർജ്ഉള്ള അയോണുകൾതമ്മിലുള്ള വൈദ്യൂതപരമായആകർഷണഫലമായി MgO തന്മാത്ര രൂപംകൊള്ളുന്നു.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം