s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും
മൂലകവർഗീകരണവും പിരിയോഡിക്ടേബിളും
സബ്ഷെൽ ഇലക്ട്രോൺ വിന്യസത്തെ അടിസ്ഥാനമാക്കി പിരിയോഡിക് ടേബിളിലെ മൂലകങ്ങളെ 4 ബ്ലോക്ക്‌കളായി തിരിക്കുന്നു.
S ബ്ലോക്ക്, p ബ്ലോക്ക്, d ബ്ലോക്ക്, f ബ്ലോക്ക്
• S ബ്ലോക്ക് മൂലകങ്ങൾ :
സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യ s സബ്ഷെല്ലിലാണെങ്കിൽ അത്തരം മൂലകങ്ങളെ s ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നു.
പിരിയോഡിക് ടേബിളിലെ ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ (ആൽക്കലിലോഹങ്ങൾ ) രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ (അൽക്കലൈൻ ഏർത്ത് മൂലകങ്ങൾ )എന്നിവ s ബ്ലോക്ക് മൂലകങ്ങളാണ്.
S ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് പീരിയഡ് എന്നിവ കാണുന്ന വിധം.
ബാഹ്യ s സബ്ഷെല്ലിലെ ഇലെക്ട്രോണുകളുടെ എണ്ണമാണ് s ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.
ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ. (ബാഹ്യ ഷെല്ലിന്റെ ഷെൽ നമ്പർ )
ഉദാ :
1. Na -11
സബ്ഷെൽ ഇലക്ട്രോൺ വിന്യാസം
1s22s22p63s1
ബ്ലോക്ക് : s
ഗ്രൂപ്പ് നമ്പർ : 1
പീരിയഡ് നമ്പർ : 3
2. Ca- 20
1s22s22p63s23p
ബ്ലോക്ക് :s
ഗ്രൂപ്പ് നമ്പർ : 2
പീരിയഡ് നമ്പർ : 4
• P ബ്ലോക്ക് മൂലകങ്ങൾ :
13 മുതൽ 18 വരെയുള്ള( He ഒഴികെ ) ഗ്രൂപ്പ് മൂലകങ്ങളാണ് p ബ്ലോക്ക് മൂലകങ്ങൾ. P ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യ p സബ്ഷെല്ലിലായിരിക്കും.
• P ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ്, പീരിയഡ് :
ബാഹ്യ p സബ്ഷെല്ലിലെ ഇലെക്ട്രോണുകളോടൊപ്പം 12 കൂടി കൂട്ടുന്നതാണ് p ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.
ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ.
ഉദാ :
1. Al -13 1s2 2s2 2p6 3s2 3p1
ബ്ലോക്ക് : p
ഗ്രൂപ്പ് നമ്പർ : 1+12=13
പീരിയഡ് നമ്പർ : 3
2. Ar - 18 1s2 2s2 2p6 3s2 3p6
ബ്ലോക്ക് : p
ഗ്രൂപ്പ് നമ്പർ : 18
പീരിയഡ് നമ്പർ : 3
* X എന്ന മൂലകത്തിന്റെ ബാഹ്യ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 3s2 ഉം Y യുടേത് 3s2 3p5 ആണ് (X, Y എന്നീ പ്രതീകങ്ങൾ യഥാർത്ഥമല്ല ) താഴെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുക.
എ : പൂർണമായ ഇലക്ട്രോൺ വിന്യാസംഎഴുതുക.
ബി : അറ്റോമികനമ്പർ
സി :ബ്ലോക്ക്, പീരിയഡ്, ഗ്രൂപ്പ്
ഡി :സംയോജകത (valency)
ഇ :ഓക്സീകരണവസ്ഥ
ഉത്തരം :
മൂലകം X
എ : 1s22s22p63s2
ബി : 12
സി : ബ്ലോക്ക് : s
പീരിയഡ് : 3
ഗ്രൂപ്പ് : 2
ഡി :സംയോജകത : 2
ഇ : ഓക്സീകരണവസ്ഥ : +2
മൂലകം Y
എ : 1s22s22p63s2 3p5
ബി : 17
സി :ബ്ലോക്ക് : p
പീരിയഡ് : 3
ഗ്രൂപ്പ് : 17
ഡി :സംയോജകത : 1
ഇ : ഓക്സീകരണവസ്ഥ : -1
* A, B എന്നീ മൂലകങ്ങളുടെ (പ്രതീകം യഥാർത്ഥമല്ല ) ബാഹ്യ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം യഥാക്രമം 3s1, 4s2 4p4 എന്നിങ്ങനെയാണ്. ചുവടെ ചേർക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക.
i. പൂർണമായ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം.
ii. അറ്റോമിക നമ്പർ
iii. ബ്ലോക്ക്
iv. ഗ്രൂപ്പ്, പീരിയഡ്
v. സംയോജകത
vi. ഓക്സീകരണാവസ്ഥ.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം