2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

f ബ്ലോക്ക്‌

 f ബ്ലോക്ക്‌ മൂലകങ്ങൾ 

അന്തസംക്രമണ മൂലകങ്ങളാണ് (ലാൻഥനോയിഡുകളും ആക്ടിനോയിഡുകളും ) f ബ്ലോക്ക്‌ മൂലകങ്ങൾ. ഇവയിൽ അവസാന  ഇലെക്ട്രോൺ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് ഉള്ളിലുള്ള ഷെല്ലിന്റെയും ഉള്ളിലുള്ള ഷെല്ലിലെ f സബ്ഷെല്ലിലാണ്. 

*ലാന്തനോയിഡുകളെ പൊതുവെ റെയർ -ഏർത്ത്  മൂലകങ്ങൾ എന്നറിയപ്പെടുന്നു.

*ആക്ടിനോയിഡുകളിൽ ഭൂരി ഭാഗവും കൃത്രിമമൂലകങ്ങളാണ്  



f ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ 

• d ബ്ലോക്ക്‌ മൂലകങ്ങളെ പോലെ ഇവയിൽ മിക്കവയും വ്യത്യസ്ത ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു. 

• ആക്ടിനോയിഡുകളിൽ ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങളാണ്. ഇവ പലതും കൃത്രിമ മൂലകങ്ങളാണ്. 

• യുറേനിയം (U), തോറിയം (Th), പ്ലൂട്ടോണിയം (Pu) തുടങ്ങിയവ ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. 

• ഇവയിൽ പലതും ഉൾപ്രേരകങ്ങളായി പെട്രോളിയം വ്യവസായത്തിൽ ഉപയോഗിക്കുന്നു. 

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം