അതേ പ്രാര്‍ഥന notes
1. “സമൃദ്ധിമുറ്റിടും തോറും കുനിയുമെന്നറിവുറ്റാ
രനധ്യായം പഠിപ്പിച്ചതതിനെ ചൂണ്ടി”
"സമൃദ്ധിമുറ്റീടും തോറും കുനിയുക"
എന്ന പ്രയോഗത്തിന്റെ അര്‍ഥതലം എന്ത്?
ഫലങ്ങള്‍ നിറഞ്ഞതുകൊണ്ടാണ് തേന്‍മാവ് കുനിഞ്ഞുനിന്നത്.സമൃദ്ധി വര്‍ദ്ധിക്കുംതോറും സജ്ജനങ്ങള്‍ കൂടുതല്‍ വിനീതരാവുമെന്ന ദൃഷ്ടാന്തമാണ് കവി സൂചിപ്പിക്കുന്നത്.(പകൃതിയില്‍ നിന്ന് സ്വാഭാവികമായി ആര്‍ജിക്കുന്ന അനുഭവപാഠങ്ങളും അറിവും ചേര്‍ന്നതാണ് അനധ്യയനം. വിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന ഓപചാരിക വിദ്യാഭ്യാസമാണ് അധ്യയനം.ജീവിതത്തില്‍ സമൃദ്ധിയുണ്ടാകുമ്പോള്‍ അഹങ്കരിക്കാതെ താഴ്മയോടെ പെരുമാറുക എന്ന പ്രകൃതിപാഠം തേന്‍മാവ് പഠിച്ചത് ക്ലാസ് മുറിയില്‍നിന്നല്ല.
2. “വേനല്‍ ചുഴന്നുതിയുതിയതിന്‍ നിക്ഷേപമോരോന്നും
മാണിക്ൃരത്നങ്ങളാകാന്‍ മുതിര്‍ന്നേയുള്ളൂു*
"വേനല്‍ചുഴന്നുതിയുതി"എന്ന പ്രയോഗംകൊണ്ട് ധ്വനിപ്പിക്കുന്നത് എന്ത്?.
വരികളിലെ കല്പനാഭംഗിക്കുദാഹരണമാണ് ഈ ഭാഗം.വേനലൂതിയൂതി മാവിന്റെ നിക്ഷേപങ്ങള്‍ മാണികൃകല്ലുകളാകുന്നു.പച്ചമാങ്ങ കൊടിയ ചൂടിനെ അതിജീവിച്ചാണ് സ്വര്‍ണവര്‍ണ്ണമുള്ള മധുരഫലമായി മാറുന്നത്. നിധിയുടെ കാവല്‍ക്കാരായ സര്‍പ്പക്കാവിലെ നാഗത്താന്‍മാര്‍ ഈതിയുതി തെളിയിച്ചെടുത്തതാണ് മാണിക്യരത്നങ്ങള്‍ എന്നാണ്‌ഐതിഹ്യം. അതുപോലെ പ്രകൃതിയുടെ ഫലങ്ങള്‍സ്വര്‍ണവര്‍ണമുള്ളതായി മാറുന്നു. അമൂല്യമായ മാണികൃരത്നത്തിനോട് മാമ്പഴത്തെ സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
3. മാന്തോപ്പ് മായികനഗരമായി മാറിയത് എങ്ങനെ?
മാമ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തേന്‍മാവി അണ്ണാറക്കണ്ണനും കാക്കയ്ക്കും മാത്രമല്ല നിരവധി ജീവജാലങ്ങള്‍ക്കും ആശ്രയമാകുന്നു. കൊച്ചുകുട്ടികള്‍ മാവിന്‍ചുവട്ടില്‍ ഒത്തുചേരുന്നു. ചുരുക്കത്തില്‍ ഒരു മായികനഗരമായി മാന്തോപ്പ് മാറുന്നു. തേന്മാമാവിന്റെ ധന്യമായ ജീവിതമാണ് പ്രകൃതിയ്ക്ക് ഉല്ലാസഭാവം പകരുന്നത്.ഇതിനപ്പുറം കവി തന്നെ തേന്മാവാണ്.ഫലങ്ങള്‍ കവിതകളും. കവിത അനുവാചകരില്‍ ആനന്ദം നിറയ്ക്കുന്നതുപോലെയാണ് പൂത്തും കായ്ച്ചും നില്‍ക്കുന്ന മാവുകള്‍ നല്‍കുന്ന അനുഭൂതിവിശേഷവും.
4. “അയല്‍പ്പാതവക്കത്തന്നു വഴിപ്പണിക്കുടച്ചിട്ടോ
രുരുളന്‍ കല്ലുകള്‍ക്കൊക്കെ ചിറകും വന്നു”
"കല്ലുകള്‍ക്ക് ചിറകുവന്നു "എന്ന പ്രയോഗം കൊണ്ട് ധ്വനിപ്പിക്കുന്നത് എന്ത്?
കവി തേന്മാവിന്റെ പ്രതീകമായി മാറുന്നത് എങ്ങനെ?
കല്ല് ഒരു ജഡവസ്തുവാണ്.ഇവിടെ കല്ലിന് ചിറകുമുളയ്ക്കുന്നു എന്ന് സൂചിപ്പിക്കുമ്പോള്‍ പക്ഷിയുടെ പ്രതീതിയാണ് ഉളവാകുന്നത് .ഫലസമൃദ്ധിയുള്ള മാവില്‍ പക്ഷികള്‍പറന്നെത്തുന്നത് ഫലങ്ങള്‍ ഭക്ഷിക്കാനാണ്. കുട്ടികള്‍ മാവില്‍ കല്ലെറിയുന്നത് ഉല്ലാസഭരിതമായ അന്തരീക്ഷത്തിലാണ് .പക്ഷികളുടേയും കുട്ടികളുടേയും സാന്നിധ്യം തേന്മാവിന് ആഹ്ലാദകരമാണ്. നിറയെ ഫലങ്ങളുമായി വിനയാമ്പിതനായി നില്‍ക്കുന്നമാവിന് നേരേയും കല്‍ച്ചീളുകള്‍ എറിയുന്നവരുണ്ട്.കവിയുടെ ജീവിതവുംഇതുപോലെയാണ്.കവിയുടെ സര്‍ഗ്ലാത്മകതക്കുനേരെ വിമര്‍ശകര്‍ കല്ലെറിയുന്നു.വിമര്‍ശനം കേട്ട് പിന്‍മാറാന്‍ കവി തയ്യാറല്ല.സര്‍ഗ്ഗാത്മകതയുള്ളവനെ വിമര്‍ശനമുള്ളു എന്ന് തിരിച്ചറിയുന്നതിനും അതില്‍ അംഗീകാരം കണ്ടെത്താനുമാണ് കവി ശ്രമിക്കുന്നത്. "ഉരുളന്‍കല്ലുകള്‍ക്ക് ചിറകുവന്നു "എന്ന പ്രയോഗം സവിശേഷമാണ്.പക്ഷികള്‍ക്കാണല്ലൊ ചിറകുള്ളത്.തന്നെ തിരിച്ചറിയുന്നതിനും അതില്‍ അംഗീകാരം കണ്ടെത്താനുമാണ കവി ശ്രമിക്കുന്നത്.തന്നെ വിമര്‍ശിക്കുന്നവരെ വിശേഷിപ്പിക്കാന്‍ കവി പ്രയോഗിക്കുന്നത് ഫലങ്ങള്‍ കണ്ട് ആകര്‍ഷിക്കപ്പെട്ട് വരുന്ന പക്ഷികളോടാണ്.കവിക്കും മാവിനും ഒരേ വികാരമാണ് ഇവിടെ.
5. “വഴിപ്പണിക്കുടച്ചിട്ട കല്ലുകള്‍'എന്ന പ്രയോഗത്തിന്റെ ആശയം വ്യക്തമാക്കുക.
സുഗമമായ യാത്രയ്ക്കുവേണ്ടിയാണല്ലൊ കല്ലുകള്‍ ഉടച്ചിടുന്നത്.വഴിവെട്ടുക എന്ന സൂചന കവിതയിലേക്കുള്ള വഴിയാണ്. കല്ലേറ് ഏല്‍ക്കേണ്ടി വരുന്ന തേന്മാവിനും കവിക്കും ഒരേ മാനസികാവസ്ഥയാണ്.കാവ്യപഥമൊരുക്കാന്‍ വേണ്ടി കൂട്ടിയിട്ട കല്ലുകളായാണ് കവി അതിനെ കാണുന്നത്.വിമര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള കല്ലേറാണ്.വിമര്‍ശനങ്ങള്‍കൂടി ഏറ്റുവാങ്ങിയേ കവിക്ക് കവിതയുടെ വഴിയില്‍ സഞ്ചരിക്കാനാവു.വിമര്‍ശനങ്ങളെ അതിജീവിച്ച് ഇനിയും കാവ്യവ്ൃയക്ഷത്തില്‍ മധുരഫലങ്ങള്‍ നിറയ്ക്കാന്‍ തീരുമാനിക്കുകയാണ് കവി.
6. വസന്തദേവന്‍ ആക്രോശത്തോടെ പ്രതികരിച്ചതിന് കാരണമെന്താവാം?
ഇനിയും വേദനകള്‍ ഏറ്റുവാങ്ങാനാണോ നീ പ്രാര്‍ത്ഥിക്കുന്നത് എന്നാണ് വസന്തദേവന്‍ ചോദിക്കുന്നത്.ജീവിത സാഫല്യത്തിന് വേദനകള്‍ അനുഭവിച്ചേ തീരു എന്ന് തേന്മാവിനറിയാം. വസന്തദേവന്‍ അത് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നാണ് കവി പറയുന്നത്.വേദനകള്‍ ഒഴിഞ്ഞൊരു സഫലജീവിതം സാധ്യമല്ല എന്ന ആശയത്തോടൊപ്പം സഫലജീവിതത്തില്‍ വേദനകള്‍ അനുഭവിക്കേണ്ടി വരുന്ന വൈരുധ്യത്തോടുള്ള വസന്തദേവന്റെ അസഹിഷ്ണുതയും ഇവിടെ കാണാം.സര്‍ഗ്ഗാത്മക രചനകള്‍ക്ക് പിന്നില്‍ അനുഭവിക്കുന്ന വേദനകള്‍ കൂടി ഇവിടെ സൂചിപ്പിക്കുന്നു.
7. “കലുഷമാം സ്വര്‍ലോകം', എന്ന പ്രയോഗത്തിന്റെ സൂചനയെന്താവാം?
തന്റെ ഫലങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായി നല്‍കിയിട്ടും ഏറെ വേദന അനുഭവിക്കേണ്ടി വന്ന തേന്മാവിനെ കണ്ടപ്പോഴാണ് സ്വര്‍ലോകം കലുഷിതമായത്.
8. “സമൃദ്ധിതന്‍ കണ്ണീര്‍ എ്രപുളിച്ചാലും വരം അയ്യോ,
ദരിദ്രന്റെ മരവിപ്പാണസഹനീയാ'
* സമൃദ്ധിയുടെ കണ്ണീര്‍”, “ദരിദ്രന്റെമരവിപ്പ്'എന്നീ പ്രയോഗങ്ങള്‍ വിശകലനം ചെയ്യുക.
മാവിന് ഫലസമൃദ്ധി കാരണം ഏറ്റുവാങ്ങേണ്ടി വരുന്നത് കല്ലേറാണ്. ഇതാണ് സമൃദ്ധിയുടെ കണ്ണീര്‍ എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്. ദാരിദ്ര്യം ഇല്ലായ്മയുടെ അവസ്ഥയാണ്.പ്രതീക്ഷ നശിച്ച മനസ്സാണ് ദരിദ്രന്റേത്.ദാരിദ്ര്യം എല്ലാ സര്‍ഗ്ലാത്മകതയേയും മരവിപ്പിക്കുന്നു. അത്രക്ക് അസഹനീയമാണത്.മരവിച്ച മനസ്സില്‍ സര്‍ഗ്ഗാത്മകത പൂത്തുവിടരാറില്ലല്ലോ.അതുകൊണ്ട് വിമര്‍ശകരുടെ കല്ലേറേറ്റാലും സമൃദ്ധിയില്‍ കഴിയാനും സര്‍ഗ്ഗാത്മക രചനയില്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരാനുമാണ് കവി ആഗ്രഹിക്കുന്നത്.
9. "അതേ പ്രാര്‍ത്ഥന”എന്ന കവിതയില്‍ വ്യക്തമാകുന്ന കവിയുടെ ജീവീതവീക്ഷണവും ദാര്‍ശനിക നിലപാടും എന്ത്?
ഇടശ്ശേരിയുടെ തീഷ്ണമായ ജീവിതാനുഭവങ്ങള്‍ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.കാവ്യലോകത്ത് തിരസ്‌കാരം നേരിട്ടപ്പോള്‍ കവി ഏറെ വിഷമിച്ചിട്ടുണ്ട്.വിമര്‍ശകരുടെ കൂരമ്പുകള്‍ ഏറെഏറ്റുവാങ്ങി.എങ്കിലും സര്‍ഗ്ഗാത്മകതയുടെ ലോകത്ത് വ്ൃവഹരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ഉറക്കെ പ്രഖ്യാപിച്ച കവിയാണ് ഇടശ്ശേരി.ശക്തിയുടെ കവി എന്ന് ഇടശ്ശേരിയെ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ കവിതയുടെ ഉള്ളുറപ്പ് മാര്രമല്ല ജീവിതാനുഭവങ്ങള്‍ നല്‍കിയ കരളുറപ്പ് കൂടിയാണ്. മലയാള കാവ്യലോകത്ത് താന്‍ നല്‍കിയ സംഭാവനകള്‍ കാരണമാണ് കവി വിമര്‍ശിക്കപ്പെടുന്നത്.സര്‍ഗ്ലാത്മക രചനയുടെ പേരില്‍ ആക്രമിക്കപ്പെടുന്നത് തനിക്ക് ആഹ്ലാദകരമാണ് എന്നാണ് കവിമതം.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം